Posts

Showing posts from August, 2022

എസ് ബി എസിന് നവ സാരഥികൾ

Image
പുത്തിഗെ: മുഹിമ്മാത്തൂദ്ദീൻ മദ്‌റസ സുന്നീ ബാല സംഘം 2022 - 23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജലാലുദ്ദീൻ മുക്കൂർ (പ്രസിഡണ്ട്) അബ്ദുൽ ഹഫീള് എർ മാളം ( ജനറൽ സെക്രട്ടറി) ഇബ്രാഹിം ബാതിഷ കർന്നൂർ, മുഹമ്മദ് ശഹീർ ഉപ്പള ( വൈ. പ്രസിഡണ്ട്) മുഹമ്മദ് റഹീസ് ചട്ടഞ്ചാൽ, അശ്റഫ് ഗുണാജെ ( ജോ. സെക്രട്ടറിമാർ) മുഹമ്മദ് നൗഫൽ ബെളിഞ്ചം (ട്രഷറർ) എന്നിവരെ തെരണ്ടെടുത്തു. സാഹിത്യ സമാജം (അശ്റഫ് സഖാഫി AKG), ആത്മീയം (അബ്ദുറഹ്മാൻ മുസ്ലിയാർ ), മാസ്റ്റർ ടാലന്റ് (ഉമർ സഖാഫി കോളിയൂർ), ഐ. ടി. ടീം (ഖലീൽ സുറൈജി), ലുഗത്തുൽ ജന്ന (കലന്തർ ബശീർ സഖാഫി), സംഘാടനം (അശ്റഫ് സഖാഫി ഉളുവാർ) എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു. അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് ഹിമമി ഗോസാഡ ഉൽഘാടനം ചെയ്തു, അശ്റഫ് സഖാഫി എ. കെ. ജി നഗർ, അബ്ദുൽ ലത്വീഫ് സഅദി, അബ്ദു റഹ്മാൻ മുസ്ലിയാർ ചെന്നാർ തുടങ്ങിയവർ പ്രസംഗിച്ചു. കലന്തർ ബശീർ സഖാഫി സ്വാഗതം പറഞ്ഞു.